0 Comments

 

വേമ്പനാട്ട് കായൽ തീരത്തായി അനധികൃതമായി നിർമിച്ച കാപ്പികോ റിസോര്‍ട്ട് പൊളിച്ചുനീക്കണമെന്ന് സുപ്രിംകോടതി വിധി. തീരദേശ നിയമം ലംഘിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. റിസോര്‍ട്ട് പൊളിക്കണമെന്ന ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവയ്ക്കുകയായിരുന്നു.

അതേസമയം തീരദേശ പരിപാലന അതോറിറ്റിയുടെ വാദങ്ങളും കോടതി അംഗീകരിക്കുകയുണ്ടായി. തുടർന്ന് ഹൈക്കോടതിയുടെ തീരുമാനത്തെ തിരുത്താനോ ഭേദഗതി ചെയ്യാനോ ഉദ്ദേശിക്കുന്നില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. റിസോര്‍ട്ട് പൊളിക്കുന്ന നടപടികളുമായി മുന്നോട്ടു പോകണമെന്നും കോടതി അറിയിച്ചു.

റിസോര്‍ട്ട് പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി നിയമിച്ച സമിതിയും അഭിപ്രായപ്പെട്ടതോടെയാണ് കെട്ടിട ഉടമകള്‍ സുപ്രിംകോടതിയെ സമീപിച്ചത്. ചേര്‍ത്തലയ്ക്കടുത്ത് പാണാവള്ളി പഞ്ചായത്തിലെ നെടിയതുരുത്ത് ദ്വീപിലാണ് കാപ്പികോ റിസോര്‍ട്ട് സ്ഥിതിചെയ്ന്നത്. വേമ്പനാട് കായൽത്തീരത് നിന്നും ഒരു മീറ്റര്‍ പോലും അകലം പാലിക്കാതെയാണ് റിസോര്‍ട്ടിന്റെ നിര്‍മാണമെന്ന് തീരദേശ പരിപാലന അതോറിറ്റി കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!