0 Comments

 

പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രചരണ പ്രവർത്തനങ്ങൾ കൂടുതല്‍ സജീവമാക്കുകയാണ് കേരള സര്‍ക്കാര്‍. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള പരസ്യ പോസ്റ്റർ ദേശീയ മാധ്യമങ്ങളില്‍ അടക്കം പ്രചരിപ്പിക്കുമായാണ്. ഭരണഘടനയെ സംരക്ഷിക്കാന്‍ കേരളം ഒറ്റക്കെട്ടെന്നാണ് പരസ്യത്തില്‍ വ്യക്തമാകുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം പാസ്സാക്കുകയും, ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇതിനെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തതിന് പിന്നാലെയാണ് സര്‍ക്കാര്‍ തന്റെ നിലപാട് പ്രചാരണമാക്കി മാറ്റി പരസ്യം നല്‍കിയിരിക്കുന്നത്. ‘ഒന്നാണ് ഒന്നാമതാണ് നമ്മള്‍’ എന്ന തലക്കെട്ടോട് കൂടിയാണ് പരസ്യ പോസ്റ്റർ.

‘പൌരത്വ നിയമത്തിനെതിരെ യോജിച്ച് പ്രതിപക്ഷവുമായി യോജിച്ച് പ്രമേയം പാസ്സാക്കിയ ആദ്യ നിയമസഭ, തടങ്കല്‍ പാളയം, റേഷന്‍ കാര്‍ഡ് നിഷേധം തുടങ്ങിയ ഭീഷണികള്‍ ഉയര്‍ന്നപ്പോള്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ ഉറച്ച് കാല്‍വെയ്പ്പ് നടത്തിയ സർക്കാർ’ തുടങ്ങിയ കാര്യങ്ങളും പരസ്യത്തില്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!