0 Comments

 

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി ടി മോഹനകൃഷ്ണൻ(85) അന്തരിച്ചു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

ഗുരുവായൂർ ദേവസ്വം ബോർഡ് മുൻചെയർമാനും എഐസിസി അംഗവുമായ ഇദ്ദേഹം പൊന്നാനി മണ്ഡലത്തെ പ്രതിനിധാനം ചെയ്ത് തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗമായിരുന്നു. 1965 മുതൽ എഐസിസിയിൽ സജീവ അംഗവുമായിരുന്നു.

ദീർഘകാലം മലപ്പുറത്തെ രാഷ്ട്രീയ രംഗത്ത് സജീവസാന്നിധ്യമായിരുന്നു. കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, വൈസ് പ്രസിഡന്റ്, മലപ്പുറം ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!