0 Comments

 

മരടിൽ സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റുകള്‍ പൊളിക്കുവാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ മരടില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. സ്‌ഫോടനത്തിന് മുന്നോടിയായി ഇന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും ഫ്‌ളാറ്റുകള്‍ക്ക് സമീപം മോക്ക് ഡ്രിലും നടക്കുകയുണ്ടായി.

പൊളിക്കൽ നടപടി ആരംഭിക്കുന്ന നാളെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച ശേഷം അതിക്രമിച്ച് കടക്കുന്നത് ആരായാലും വിട്ട് വീഴ്ച്ചയില്ലാത്ത നിയമ നടപടിയെടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ വ്യക്തമാക്കി.

ഓരോ ഫ്‌ളാറ്റിന് സമീപവും 200 മീറ്റര്‍ ചുറ്റളവില്‍ 800 പൊലീസുകാരും നാല് വിതം ഫയര്‍ഫോഴ്‌സ് യൂണിറ്റുകളുമാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ തീരദേശ പൊലീസുംസജീവമാണ്. ഇന്ന് ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം അവസാന വട്ട തീരുമാനങ്ങള്‍ വിശദീകരിച്ചു.

നാളെ വീടുകളില്‍ നിന്നും രാവിലെ എട്ട് മണി മുതല്‍ ആളുകളെ ഒഴിപ്പിച്ച് തുടങ്ങും. 10.30 ന് ആദ്യ സൈറണ്‍ മുഴങ്ങുമ്പോള്‍ ഗതാഗത നിയന്ത്രണം ആരംഭിക്കും. എന്നാല്‍ രണ്ടാം സൈറണ്‍ മുഴങ്ങുന്ന 10.55 നാണ് നാഷണല്‍ ഹൈവേ തടയുകയുക. കൃത്യം 11 മണിക്ക് തന്നെ ആദ്യ സ്‌ഫോടനം ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!