0 Comments

 

അടച്ചുപൂട്ടലിനെത്തുടർന്ന് മുത്തൂറ്റ് ജീവനക്കാരുടെ സമരം ഒത്തുതീര്‍ക്കാന്‍ ഹൈക്കോടതി ഇടപെടൽ. സംഭവത്തിൽ ഹൈക്കോടതി അഭിഭാഷകയുടെ നിരീക്ഷണത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്തും. ലേബര്‍ ഓഫീസറുടെ മുന്നിലാണ് മധ്യസ്ഥ ചര്‍ച്ച.

അതേസമയം മുത്തൂറ്റ് എം.ഡിയും തൊഴിലാളി സംഘടനാ നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കണം. ജോലി ചെയ്യാന്‍ സന്നന്ധതയുള്ള തൊഴിലാളികള്‍ക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.

തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങള്‍ അതാത് ബ്രാഞ്ച് മാനേജര്‍മാര്‍ പൊലീസിന് കൈമാറണം. ആവശ്യമെങ്കില്‍ 568 ബ്രാഞ്ചിലെ ജീവനക്കാര്‍ക്കും സംരക്ഷണം നല്കണമെന്നും കോടതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!