തിരുവനന്തപുരം: കെവിന് കേസില്‍ സസ്പെന്‍ഷനില്‍ ആയിരുന്ന എസ്.ഐ എം.എസ് ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തു. ക്രമസമാധാന ചുമതല നല്‍കരുതെന്ന വ്യവസ്ഥയോടെയാണ് സര്‍വീസില്‍ തിരിച്ചെടുത്തത്.
ഷിബുവിനെ നേരത്തെ തിരിച്ചെടുത്തിരുന്നുവെങ്കിലും നടപടി മുഖ്യമന്ത്രി ഇടപെട്ട് റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഇയാള്‍ വീണ്ടും നല്കിയ അപേക്ഷയെ തുടര്‍ന്ന് ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് പുനര്‍നിയമനം.
എന്നാല്‍ കെവിന് കേസില്‍ കോടതി വിധി വന്നപ്പോള്‍ അതില്‍ എസ്.ഐ ഷിബുവിനെതിരെ പരാമര്‍ശമില്ലായെന്ന വിലയിരുത്തലുണ്ട്.