0 Comments

 

കിളിമാനൂർ:റബർ പുകപ്പുരയ്ക്ക് തീപിടിച്ച് മുന്നൂറോളം റബർഷീറ്റുകൾ കത്തിനശിച്ചു. നിലമേൽ ജസീന മൻസിലിൽ ജലാലിന്റെ ഉടമസ്ഥതയിലുള്ള മഞ്ഞപ്പാറയിലെ റബർ തോട്ടത്തിലെ പുകപുരയ്ക്കാണ് തീ പിടിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 11ഓടെ ജലാൽ റബർ ഷീറ്റുകൾ പുകയ്ക്കുന്നതിനിടയിലാണ് തീ പിടുത്തമുണ്ടായത്.

ഉടൻ വെഞ്ഞാറമൂട് ഫയർഫോഴ്സിൽ വിവരം അറിയിക്കുകയും ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തി തീ അണയ്ക്കുകയും ആയിരുന്നു. പുകപ്പുരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന മുന്നൂറോളം റബർഷീറ്റുകൾ ഇതിനകം തന്നെ കത്തി നശിച്ചു.

പുകക്കുഴിയിലേക്ക് റബർഷീറ്റ് വീണതാകാം തീ പിടിത്തമുണ്ടാകാൻ കാരണമെന്നാണ് ഫയർഫോഴ്സ് അധികൃതരുടെ പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!