0 Comments

 

മരടില്‍ സ്ഫോടനത്തിലൂടെ പൊളിക്കാൻ നിശ്ചയിച്ചടുള്ള ഫ്ളാറ്റുകളുമായി ബന്ധപ്പെട്ട് അന്തിമ ഘട്ട തയ്യാറെടുപ്പുകൾ പൂര്‍ത്തിയായെന്ന് സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്. ഒന്‍പത് മണിക്കുള്ളില്‍ ഫ്‌ളാറ്റിന് ചുറ്റുമുള്ള നിയന്ത്രിത മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുമെന്നും പത്തരയോടെ ഗതാഗതം നിയന്ത്രിക്കുമെന്നും സബ് കളക്ടര്‍ അറിയിച്ചു.

അതേസമയം പ്രദേശത്ത് സുരക്ഷയുടെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് സംഘം ആല്‍ഫാ സെറീന് ചുറ്റുമുള്ള ജനങ്ങളെ ഒഴിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഓരോ ഫ്ളാറ്റിന് സമീപവും 200 മീറ്റര്‍ ചുറ്റളവില്‍ 800 പൊലീസുകാരും നാല് വിതം ഫയര്‍ഫോഴ്സ് യൂണിറ്റുകളും സജ്ജമാണ്.

മരട് നഗരസഭ ഓഫീസില്‍ ക്രമീകരിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂമില്‍ നിന്നാണ് സ്‌ഫോടനം നിയന്ത്രിക്കുന്നത്. രാവിലെ 11മണിക്ക് ഹോളി ഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റാണ് ആദ്യം പൊളിക്കുന്നത്. അരമണിക്കൂറിനുള്ളില്‍ രണ്ടാമത്തെ ഫ്ളാറ്റ് സമുച്ചയമായ ആല്‍ഫ സറീനും നിലം പതിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!