0 Comments

 

കൊല്ലം: ഏഴുകോൺ പൊലീസ് സ്റ്റേഷനിനുള്ളിൽ പോലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ. കുണ്ടറ പടപ്പക്കര സ്വദേശി സ്റ്റാലിൻ ആണ് സ്റ്റേഷന്റെ ജനറേറ്റർ റൂമിൽ ആത്മഹത്യചെയ്തത്. സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളായ സ്റ്റാലിൻ ഇന്നലെ രാത്രി ജി. ‌ഡി ഡ്യൂട്ടിയിൽ ആയിരുന്നു.

എന്നാൽ പിറ്റേന്ന് രാവിലെ കൂടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സഹപ്രവർത്തകർ സ്റ്റാലിനെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ ജനറേറ്റർ റൂമിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

തുടർന്ന് ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിതികരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!