0 Comments

 

കല്ലമ്പലം: പഠനത്തിന്റെ ഭാഗമായി മടവൂർ ഗവ.എൽ.പി.എസിലെ കുട്ടികൾ ജൈവ വൈവിദ്ധ്യ ഉദ്യാനമൊരുക്കി. അതേസമയം ഉദ്യാനം ഡിജിറ്റലാണെന്നുള്ളതാണ് ശ്രദ്ധേയം. പൂന്തോട്ടത്തിൽ ഓരോ ചെടിയിലും ക്യൂ.ആർ കോഡ് സ്കാൻ ചെയ്യാനുള്ള സംവിധാനം ഉണ്ട്. ജൈവവൈവിദ്ധ്യ പാർക്കിന്റെ ഉദ്ഘാടനം വി.ജോയി എം. എൽ. എ നിർവഹിച്ചു.

സ്മാർട്ട് ഫോൺ ഉപയോഗിച്ച് ആർക്കും ക്യു.ആർ കോഡ് റീഡർ കൊണ്ട് സ്കാൻ ചെയ്താൽ ചെടിയുടെ പേര്, ഇനം , ശാസ്ത്രീയനാമം, കുടുംബം എന്നുവേണ്ട എല്ലാ വിവരങ്ങളും തെളിയും. കൂടാതെ അനുബന്ധമായി തെളിയുന്ന ഐക്കണിൽ വെബ് സെർച്ച് നടത്തി ചെടിയുടെ പ്രത്യേകതകൾ യൂ ട്യൂബിലൂടെയും വിക്കിപീഡിയയിലൂടെയും അറിയാനാകും.

സ്മാർട്ട് ഫോണിലൂടെ തന്നെ നമ്മുടെ പ്രകൃതിയെയും പ്രകൃതിയെ സംരക്ഷിക്കേണ്ട പ്രാധാന്യത്തെയും കുറിച്ചുള്ള അവബോധം ലക്ഷ്യമിട്ടാണ് ഈ ഉദ്യാനമൊരുക്കിയിട്ടുള്ളത്. ‌ ശലഭോദ്യാനം, അലങ്കാരച്ചെടികൾ, , ഔഷധവനം, പച്ചക്കറിത്തോട്ടം എന്നീ വിഭാഗങ്ങളാണ് പാർക്കിലുള്ളത്. അദ്ധ്യാപകരും അനദ്ധ്യാപകരും പി.ടി.എയും ചേർന്നാണ് ഈ പാർക്ക് ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!