0 Comments

 

കൊച്ചി: സംസ്ഥാനത്ത് മത്തിയുടെ ലഭ്യതയിലുണ്ടായ ഗണ്യമായ കുറവ് തിരിച്ചടിയായത് ചെറുകിട മത്സ്യത്തൊഴിലാളികൾക്ക്. ഇതോടെ ചെറുകിട വള്ളങ്ങൾ ഉപയോഗിച്ചുള്ള മീൻപിടിത്തം പകുതിയിലേറെ കുറഞ്ഞതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ ഗവേഷകർ കണ്ടെത്തി.

ചെറിയ വള്ളങ്ങളിൽ നിന്നുള്ള ശരാശരി വരുമാനം 12,000 രൂപയായിരുന്നത് 2014നു ശേഷം ശരാശരി 2,500 രൂപയായി കുറഞ്ഞുവെന്നു പഠനത്തിനു നേതൃത്വം നൽകിയ സിഎംഎഫ്ആർഐയിലെ സീനിയർ സയന്റിസ്റ്റ് ഡോ. എൻ. അശ്വതി പറഞ്ഞു.

2010 മുതൽ 2018 വരെയുള്ള മത്സ്യലഭ്യതയും വരുമാനവുമാണ് പഠനവിധേയമാക്കിയത്. ഇക്കാലയളവിൽ മത്തിയുടെ ലഭ്യത 2.5 ലക്ഷം ടണ്ണിൽ നിന്നു 77,000 ടണ്ണായാണ് കുറഞ്ഞത്. ശരാശരി 19.82 ശതമാനം വാർഷിക കുറവാണ് മത്തിയിലുണ്ടായത്.

ഇത്തരത്തിലെ മത്തിയുടെ ഏറ്റക്കുറച്ചിലുകൾ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുമെന്നും ഡോ. അശ്വതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!