0 Comments

 

കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിൽ നേത്രരോഗ ചികിത്സയ്ക്കെത്തിയ വിദ്യാർഥിനിയുടെ കണ്ണിൽനിന്ന് പുറത്തെടുത്തത് 2.5 സെ.മി നീളമുള്ള വിരയെ. നേത്രരോഗ വിദഗ്ധ ഡോ. അഞ്ജലിയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. കണ്ണിലെ ചുവപ്പു നിറം കാരണം ചികിത്സയ്ക്കെത്തിയതാണ് 15 വയസ്സുകാരിയായ കുട്ടി.

പരിശോധനയിൽ കൺതടത്തെയും കൺപോളയെയും ബന്ധിപ്പിക്കുന്ന ആവരണമായ കൺജങ്ടൈവയുടെ ഉള്ളിൽ വിരയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രിയയിലൂടെ വരയെ ഉടൻ തന്നെ പുറത്തെടുത്തു.

ചിലതരം കൊതുകുകളാണ് ഇതു പരത്തുന്ന ‘ഡൈറോഫൈലേറിയ’ ഇനത്തിൽപ്പെട്ടതാണു വിരയെന്നു താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. കെ.ആർ. സുനിൽകുമാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!