0 Comments

 

മഞ്ചേരി മെഡിക്കല്‍ കോളജിൽ ചികിത്സാപിഴവ് മൂലം രോഗി മരിച്ചതായി പരാതി. ചെവി വേദനക്കായി ചികിത്സ തേടിയ മലപ്പുറം ഇരുമ്പൂഴിയില്‍ പാലത്തിങ്ങല്‍ പ്രകാശനാണ് മരിച്ചത്. അതേസമയം പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാന്‍ സൂപ്രണ്ടും, ഡ്യൂട്ടി ഡോക്ടറും ഇടപെട്ടതായി ബന്ധുക്കള്‍ ആരോപിക്കുകയായിരുന്നു.

ഇന്നലെ രാവിലെയാണ് ചെവിവേദന രൂക്ഷമായി രോഗിയെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ചെവിയില്‍ പഴുപ്പ് വന്നതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. ഡോക്ടര്‍മാര്‍ ഇഞ്ചക്ഷന്‍ നല്‍കിയതിനെ തുടര്‍ന്ന് രോഗിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായും, പീന്നീട് പെട്ടന്ന് മരണം സംഭവിക്കുകയായിരുന്നു എന്ന് ബന്ധുക്കള്‍ പരാതിപ്പെടുന്നു.

മരണപ്പെട്ട പ്രകാശന് മറ്റ് അസുഖങ്ങളില്ലായിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നു. സംഭവത്തിൽ ബന്ധുക്കള്‍ മഞ്ചേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!