0 Comments

 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനുവരി 15ന് കേരളത്തിൽ വരുന്നുവെന്ന് പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ വ്യക്തമാക്കി. ‘ഇല്ലാത്ത പരിപാടിയുടെ പേരിലാണ് യൂത്ത് ലീഗ് പ്രതിഷേധ മതിൽ വേണ്ടെന്ന് വെച്ചത്. തെറ്റായ വാർത്തകളുടെ പേരിൽ നടക്കുന്ന പ്രചാരണങ്ങൾക്ക് ഉദാഹരണമാണിതെന്നും’ മുരളീധരൻ പറഞ്ഞു.

അതേസമയം വാർത്ത കേട്ടതോടെ ജനുവരി 15ന് കറുത്ത വസ്ത്രമണിഞ്ഞ് കോഴിക്കോട് വെസ്റ്റ് ഹില്‍ ഹെലിപ്പാഡ് മുതല്‍ കാലിക്കറ്റ് ഇന്റര്‍ നാഷണല്‍ എയര്‍പ്പോര്‍ട്ട് വരെ പ്രതിഷേധ ബ്ലാക്ക് വാള്‍ തീര്‍ക്കാനായിരുന്നു യൂത്ത് ലീഗിന്റെ തീരുമാനം. എന്നാല്‍ മുസ്‌ലിം ലീഗ് നിർദേശത്തെ തുടർന്ന് പരിപാടി ഉപേക്ഷിക്കുകയായിരുന്നു.

പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വീടുകള്‍തോറും കയറിയിറങ്ങി വിവരിക്കാനുള്ള ബി.ജെ.പിയുടെ തീരുമാനം അമിത് ഷാക്ക് തന്നെ തിരിച്ചടിയാണ് പലയിടത്തും സമ്മാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!