പെരുമ്പാവൂർ: കഞ്ചാവ് വിൽപ്പന നടത്തിവന്ന അന്യസംസ്ഥാന തൊഴിലാളികളെ കുന്നത്തുനാട് എക്സൈസ് സംഘം പിടികൂടി . വിൽപ്പനക്കായി കൊണ്ടുവന്ന 400 ഗ്രാം കഞ്ചാവുമായി അസം നാഗോൺ സ്വദേശികളായ നോജമുദ്ദീന്റെ മകൻ അനറുൾ ഇസ്ലാം (28), മക്ബുൾ ഹുസ്സൈന്റെ മകൻ മൻസിൽ അഹമ്മദ് (34), 200 ഗ്രാം കാഞ്ചവുമായി അസം സ്വദേശിയായ അബ്ദുൽ മജീദിന്റെ മകൻ സുൽത്താൻ അലി (20) എന്നിവരെയാണ് കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.കെ. സജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത് .പരിശോധനയിൽ ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ 54ചെറുപൊതികളിലാക്കി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു. .