0 Comments

 

കൊച്ചി: മരടിലെ ജെയിൻ കോറൽ കോവ് ഫ്ലാറ്റ് സമുച്ചയം പൊളിക്കല്‍ പൂര്‍ണ്ണ വിജയമെന്ന് കളക്ടര്‍ എസ് സുഹാസ്. കായലില്‍ ഫ്ലാറ്റിന്‍റെ അവശിഷ്ടങ്ങള്‍ വീണിട്ടില്ലെന്നും വീടുകള്‍ സുരക്ഷിതമെന്നും കളക്ടര്‍ അറിയിച്ചു. ഒരപകടവും ഉണ്ടായിട്ടില്ലെന്നും എല്ലാം നിശ്ചയിച്ച പ്രകാരം നടന്നെന്നുമാണ് കളക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം മികച്ച ഏകോപനത്തോടെ പൊളിക്കല്‍ നടന്നെന്ന് കമ്മീഷണര്‍ വിജയ് സാക്കറെ പറഞ്ഞു. മരടിലെ പൊളിച്ച് മാറ്റാൻ നിര്‍ദ്ദേശിച്ചതിലെ ഏറ്റവും വലിയ ഫ്ലാറ്റ് സമുച്ചയമായിരുന്നു ജെയിന്‍ കോറല്‍ കോവ് ഫ്ലാറ്റ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!