ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമൊന്നുമില്ലെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. വി.എസ് സര്‍ക്കാരിന്റെ കാലത്തും ഈ സര്‍ക്കാരിന്റെ കാലത്തും നല്കിയ സത്യവാങ്മൂലത്തില്‍ ഉറച്ചുനില്‍ക്കും. സി.പി.എമ്മിന്റെ നിലപാടിലും മാറ്റമില്ല. സര്‍ക്കാര്‍ നിലപാടില്‍ നിന്ന് ഭിന്നമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിലപാടെടുക്കാന്‍ സാധിക്കില്ലെന്ന് ധനമന്ത്രി വ്യൂ പോയന്റില്‍ പറഞ്ഞു.യുവതീ പ്രവേശനത്തില്‍ മത പണ്ഡിതരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് സുപ്രീംകോടതി തീരുമാനമെടുക്കണമെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.