0 Comments

 

ശബരിമല മകരവിളക്ക് മഹോത്സവത്തിന് രണ്ടു ദിവസം മാത്രം ബാക്കിനിൽക്കെ സന്നിധാനത്ത് അടക്കം പർണ്ണശാലകൾ കെട്ടി കാത്തിരിക്കുകയാണ് അയ്യപ്പൻമാർ. നൂറു കണക്കിന് അയ്യപ്പ ഭക്തരാണ് മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് പർണ്ണശാല ഒരുക്കി തമ്പടിച്ചിട്ടുള്ളത്.

മകരവിളക്ക് അടുത്തതോടെ സന്നിധാനം തീർത്ഥാടക തിരക്കിലായിരിക്കുകയാണ്. മകരവിളക്ക് നേരിട്ട് കാണാൻ കഴിയുന്ന ഇടങ്ങളിലെല്ലാം തീർത്ഥാടകരുടെ പർണ്ണ ശാലകൾ ഒരുങ്ങിക്കഴിഞ്ഞു. വനത്തിലെ മരങ്ങളിൽ നിന്ന് ചെറു ശിഖരങ്ങൾ ശേഖരിച്ചാണ് ഇവർ അവിടവിടെയായി പർണ്ണശാലകൾ ഒരുക്കിയിട്ടുള്ളത്.

അതേസമയം കന്നി അയ്യപ്പൻമാർ മുതൽ ഗുരുസ്വാമിമാർ വരെ ഒരോ സംഘത്തിലുമുണ്ട്. ഭക്ഷണം തയ്യാറാക്കലും താമസവുമെല്ലാം പർണ്ണശാലയിൽ തന്നെ. വടക്കൻ ജില്ലകളിൽ നിന്നുള്ളവരും ഇതരസംസ്ഥാനക്കാരുമായ തീർത്ഥാടകരാണ് മകരവിളക്കിനായി ഇപ്പോൾ സന്നിധാനത്ത് കൂടുതലും നിലയുറപ്പിച്ചിട്ടുള്ളത്. ജനുവരി 15 നാണ് പ്രസിദ്ധമായ പൊന്നമ്പലമേട്ടിലെ മകര ജ്യോതി ദർശനം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!