0 Comments

 

മലപ്പുറം: സിനിമാക്കാരെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് ചലച്ചിത്ര സംവിധായകന്‍ അടൂർ ഗോപാലകൃഷ്ണൻ. ആനുകൂല്യങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നവരാണ് സിനിമാക്കാരെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. സിനിമ പ്രവർത്തർക്ക് പ്രതികരിക്കാൻ പലപ്പോഴും ഭയമാണ്. ആവശ്യമുള്ളപ്പോൾ സിനിമാ പ്രവർത്തകരും വ്യവസായികളും ശബ്ദിക്കില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരെ സിനിമാ പ്രവർത്തകരുടെ കാര്യമായ പ്രതികരണം പ്രതീക്ഷിക്കേണ്ടതില്ലെന്നും അടൂർ ഗോപാലകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.ഇതിന് മുമ്പും നരേന്ദ്രമോദി സര്‍ക്കാരിനെതിരെ അടൂര്‍ രൂക്ഷമായി വിമർശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!