കൊടുംതണുപ്പിൽ പുതഞ്ഞ് മൂന്നാർ. നിലവിലെ ഇവിടുത്തെ കാലാവസ്ഥ മൈനസ് ഡിഗ്രി വരെ താഴ്ന്ന നിലയിലാണ്. ഇതോടെ തണുപ്പാസ്വദിക്കാനായി മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് കൂടി. മൂന്നാറിൽ കൂടുതൽ തണുപ്പനുഭവപ്പെടുന്നത് ഡിസംബർ ജനുവരി മാസങ്ങളിലാണ്.
എന്നാൽ ഇത്തവണ അതി ശൈത്യമെത്താൻ വൈകിയെങ്കിലും മഞ്ഞ് വീഴ്ചയും മൈനസ് ഡിഗ്രി തണുപ്പും മൂന്നാറിൽ കൂടുതൽ ശക്തമായി തുടങ്ങി. അതിരാവിലെ ഉള്ള കാഴ്ചയാണ് തണുപ്പിനോടൊപ്പം മൂന്നാറിലേയ്ക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.
ശനി ഞായർ ദിവസങ്ങളിൽ മൂന്നാറിൽ മൈനസ് ഡിഗ്രി തണുപ്പ് രേഖപെടുത്തിയിരുന്നു. മൂന്നാറിലെ സെവൻമല, ചെണ്ടുവാര, നല്ലതണ്ണി, സൈലന്റ് വാലി എന്നിവിടങ്ങളാണ് ഏറ്റവും കൂടുതൽ തണുപ്പ് രേഖപ്പെടുത്തുന്നത് .