0 Comments

 

കോഴിക്കോട് കുറ്റ്യാടിയിൽ പ്രകടന റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതിന് ബിജെപി പ്രവർത്തകർക്കെതിരെ കേസ്. ഡിവൈഎഫ്‌ഐയുടെ പരാതിയിലാണ് കേസ്. അതേസമയം ഇവർക്കെതിരെ മതസ്പർദ്ധ വളർത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്.

പൗരത്വ നിയമഭേദഗതിക്ക് പിന്തുണയറിയിച്ച് ബിജെപി കുറ്റ്യാടിയിൽ സംഘടിപ്പിച്ച പൊതുയോഗത്തിന്റെ ഭാഗമായി നടത്തിയ റാലിയിലാണ് പ്രകോപനപരമായ മുദ്രാവാക്യം ഉയർന്നത്. ‘ഗുജറാത്ത് ആവർത്തിക്കുമെന്ന’ മുന്നറിയിപ്പാണ് പ്രകടനത്തിൽ ഉടനീളം ഉണ്ടായിരുന്നത്.

സംഭവം പുറത്തുത്തുവന്നതോടെ ശ്രദ്ധയിൽപ്പെട്ട ഡിവൈഎഫ്‌ഐ സിഐക്ക് നൽകിയ പരാതിയിലാണ് കേസ് എടുത്തത്. ഇതിന് പുറമെ കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ള, യൂത്ത് ലീഗ് എന്നിവർ ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.

നീലേച്ചുകുന്ന് നിന്ന് കുറ്റ്യാടി ടൗൺ വരെയായിരുന്നു ബിജെപിയുടെ പ്രകടനം. എംടി രമേശാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!