0 Comments

 

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ ലക്ഷദീപ മഹോത്സവവുമായി ബന്ധപ്പെട്ട് തലസ്ഥാന നഗരത്തിൽ ഇന്ന് കർശ്ശന ഗതാഗതനിയന്ത്രണവും പർക്കിംഗ് നിയന്ത്രണവും ഉണ്ടയിരിക്കുമെന്ന് ട്രാഫിക് പോലീസ് അറിയിപ്പ്. രാവിലെ 10.00 മണിമുതൽ രാത്രി 09.00 മണിവരെ കിഴക്കേകോട്ടയിലും, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളിലുമാണ് നിയന്ത്രണമുണ്ടായിരിക്കുക.

പത്മനാഭ സ്വാമി ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളായ കെ എസ് ആർ ടി സി ചീഫ് ഓഫീസ് ജംഗ്ഷൻ മുതൽ നോവൽറ്റി ജംഗ്ഷൻ വരെയുള്ള റോഡിൽ ഗതാഗതനിയന്ത്രണം കർശ്ശനമാകും.

അതേസമയം ലക്ഷദീപം കാണാൻ എത്തുന്ന ഭക്ത ജനങ്ങൾക്ക് സുഗമവും സുരക്ഷിതവുമായി ദീപ കാഴ്ച കാണുന്നതിലേക്കായി തിരുവനന്തപുരം സിറ്റി പൊലീസ് ഏർപ്പെടുത്തിയിട്ടുള്ള ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!