0 Comments

 

മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള മകര സംക്രമപൂജ ശബരിമല സന്നിധാനത്ത് നടന്നു. ഇന്ന് വൈകിട്ട് 6:30നാണ് തിരുവാഭരണം ചാർത്തിയുള്ള മഹാ ദീപാരാധനയും തുടർന്നുള്ള മകര ജ്യോതിദർശനവും നടക്കുക.

പുലർച്ചെ 2.09 നായിരുന്നു സന്നിധാനത്ത് മകര സംക്രമ പൂജ ആരംഭിച്ചത്. മകരസംക്രമ പൂജയ്ക്ക് ശേഷം സംക്രമാഭിഷേകവും സന്നിധാനത്ത് നടന്നു. കവടിയാര്‍ കൊട്ടാരത്തില്‍ നിന്നു ദൂതന്‍വഴി കൊടുത്തയച്ച നെയ്യാണ് സംക്രമാഭിഷേകത്തിന് ഉപയോഗിച്ചത്. ഇതിനു ശേഷം പുലർച്ചെ 2.30 ന് ഹരിവരാസനം പാടി നട അടച്ചു. മകര സംക്രമ പൂജ കാണാൻ സംഗീത സംവിധായകൻ ഇളയരാജയും സന്നിധാനത്ത് എത്തിയിരുന്നു.

പന്തളത്തു നിന്നു പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര, വൈകിട്ട് അഞ്ചരയ്ക്ക് ശരംകുത്തിയില്‍ എത്തും. അവിടെ വച്ച് ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. ദീപാരാധനയ്ക്ക് തൊട്ടുമുമ്പായി, തിരുവാഭരണം പതിനെട്ടാംപടി കയറും. ദീപാരാധന സമയത്താണ് മകരജ്യോതി ദര്‍ശനമുണ്ടാവുക. അതേസമയം പർണശാലക്കെട്ടി മകര ജ്യോതി ദർശനത്തിന് കാത്തിരിക്കുകയാണ് അയ്യപ്പന്മാർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!