0 Comments

 

കൊച്ചി: രാജ്യത്ത് സ്വർണാഭരണങ്ങൾക്ക് ബി.ഐ.എസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്ന നടപടി ഇന്ന് മുതൽ പ്രാബല്യത്തിൽ. 14,​ 18,​ 22 കാരറ്റ് സ്വർണാഭരണങ്ങളാണ് ഇനിമുതൽ വ്യാപാരികൾ നിർബന്ധമായും ഹാൾമാർക്ക് മുദ്ര ചെയ്യേണ്ടത്. ഇതിനായി,​ ഒരുവർഷത്തെ സാവകാശം നൽകും.

ഇതോടെ,​ 2021 ജനുവരി 15 മുതൽ ഹാൾമാർക്ക് ചെയ്‌ത സ്വർണാഭരണങ്ങൾ മാത്രമേ വ്യാപാരസ്ഥാപനങ്ങൾ വഴി വിൽക്കാനാകൂ. ബി.ഐ.എസ് ഹാൾമാർക്കിംഗിലേക്ക് മാറാനും പഴയ സ്വർണാഭരണങ്ങൾ വിറ്റഴിക്കാനുമാണ് ഒരുവർഷത്തെ സമയം വിതരണക്കാർക്ക് നൽകുന്നത്.

അതേസമയം, മാനദണ്ഡം ലംഘിക്കുന്നവർക്ക് ഒരുലക്ഷം രൂപ മുതൽ സ്വർണാഭരണത്തിന്റെ മൂല്യത്തിന്റെ അ‌ഞ്ചിരട്ടി വരെ പിഴ,​ ഒരുവർഷം ജയിൽ എന്നീ ശിക്ഷകൾ ലഭിക്കുമെന്ന് ബി.ഐ.എസ് ആക്‌ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!