0 Comments

 

വയനാട്ടിൽ വീണ്ടും ഒരാൾക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി അപ്പപ്പാറ സ്വദേശിനിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഈ വർഷം കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം മൂന്നായി.

തിരുനെല്ലി അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രം പരിധിയിലെ രണ്ടാം ഗേറ്റ് സ്വദേശിനിയായ യുവതിക്കാണ് ഇന്നലെ കുരങ്ങുപനി സ്ഥിരീകരിച്ചത്. എന്നാൽ ഒരാഴ്ച മുമ്പ് ഇതേ പ്രദേശവാസികളായ 28കാരിക്കും 60കാരനും രോഗം സ്ഥിരീകരിച്ചിരുന്നു. എസ്‌റ്റേറ്റിനോട് ചേർന്ന പ്രദേശമായതിനാൽ കുരങ്ങുശല്യം രൂക്ഷമാണിവിടെ.

കഴിഞ്ഞമാസം പ്രദേശത്ത് ചത്ത നിലയിൽ കുരങ്ങിനെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത്. കുരങ്ങുപനി പടരുന്നതിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!