0 Comments

 

സർക്കാർ സ്ഥാപനങ്ങളിലും ഇനിമുതൽ ഹാജർ രേഖെപെടുത്താൻ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നിർബന്ധമാക്കും. ഇതിനായുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലായതായി പൊതുഭരണ വകുപ്പ് അറിയിച്ചു. ഒരു മാസം പരമാവധി 5മണിക്കൂർ ഗ്രേസ് ടൈം അനുവദിച്ചുകൊണ്ടാണ് പുതിയ ബയോമെട്രിക്ക് സിസ്റ്റം നടപ്പിലാക്കുന്നത്.

ഒരു ദിവസം പരമാവധി ഒരു മണിക്കൂർ വരെ വൈകാം. എന്നാൽ അതിനു ശേഷം വൈകി എത്തുന്നത് അനധികൃത അവധിയായി കണക്കാക്കും. സ്പാർക്ക് സംവിധാനത്തിലൂടെ ശമ്പള വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിൽ പഞ്ചിംഗ് നടപ്പാക്കാനുള്ള മാർഗ നിർദേശങ്ങൾ ഉൾപ്പെടുത്തി പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. അതേസമയം പഞ്ചിംഗ് മെഷീനുകൾ സ്ഥാപിക്കുന്നതിനുള്ള ചുമതല റവന്യൂ വകുപ്പിനാണ്.

ഓഫീസിൽ വരുമ്പോഴും പോകുമ്പോഴും പഞ്ച് ചെയ്താലെ ഹാജരായി കണക്കാക്കു. ഒരു മാസത്തിൽ 10 മണിക്കൂറോ അതിലധികമോ സമയം ജോലി ചെയ്യുന്നവർക്ക് കോംപൻസേറ്ററി ഓഫ് ലഭിക്കുന്നതാണ്. എന്നാൽ ദിവസേന,താൽക്കാലിക, കരാർ ജീവനക്കാർ പഞ്ച് ചെയ്യേണ്ട ഹാജർ ബുക്ക് സംവിധാനം നിലവിൽ പിൻവലിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!