0 Comments

 

ഗതാഗത വകുപ്പിന്റെ പെര്‍മിറ്റ് ഇല്ലാതെ ആഡംബര ബസ്സുകള്‍ക്ക് ഓടാൻ കഴിയുന്ന വിധത്തിൽ മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്യാനുളള കേന്ദ്ര നീക്കത്തിനെതിരെ കേരളം. സംഭവത്തിൽ തുടര്‍നടപടി സ്വീകരിക്കാന്‍ ഗതാഗതമന്ത്രി ഉന്നതതല യോഗം വിളിച്ചു.

ഇത്തരത്തിലുള്ള നിയമം കെ.എസ്.ആര്‍.ടിസിയുടേയും സ്വകാര്യബസുകളുടേയും നിലനില്‍പ്പിന് നിയമഭേദഗതി ഭീഷണയിയാകുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

22 സീറ്റിൽ കൂടുതലുളള ലക്ഷ്വറി ബസുകൾക്ക് സംസ്ഥാന സർക്കാറിന്‍റെ അനുമതിയില്ലാതെ റൂട്ട് ബസായി സർവീസ് നടത്താൻ അനുവാദം നൽകുന്ന നിയമഭേദഗതിക്കാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. അതേസമയം നിയമഭേദഗതിക്കുളള കരട് സംസ്ഥാനങ്ങളുടെ അഭിപ്രായമാരായുന്നതിനായി അയച്ചു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!