സുഭാഷ് വാസുവിനെ ബിഡിജെഎസിൽ നിന്ന് പുറത്താക്കാൻ സംസ്ഥാന കൗൺസിൽ യോഗത്തിൽ തീരുമാനമായി. 20 ന് ചേരുന്ന സംസ്ഥാന നേതൃയോഗത്തിൽ പുറത്താക്കൽ ഔദ്യോദികമായി പ്രഖ്യാപിക്കും. പാർട്ടി ബൈലോ പ്രകാരമുള്ള സാങ്കേതിക തടസങ്ങൾ മറികടക്കാനാണ് സംഘടനാ നടപടിക്ക് 20 വരെ കാത്തിരിക്കുന്നത്.
വെള്ളാപ്പള്ളി നടേശൻ എൻജിനിയറിംഗ് കോളേജ് വഴി മാത്രം സുഭാഷ് വാസു 107 കോടിയുടെ അഴിമതി നടത്തിയിട്ടുണ്ടെന്ന് തുഷാർ വെള്ളാപ്പള്ളി യോഗത്തിൽ ആരോപിച്ചു.
‘പാർട്ടി അച്ചടക്കം ലംഘിച്ച സുഭാഷ് വാസുവിനെ പുറത്താക്കാൻ ബിഡിജെഎസ് സംസ്ഥാന കൗൺസിൽ തീരുമാനമെടുത്തു കഴിഞ്ഞു. എന്നാൽ സാങ്കേതികത മറികടക്കാൻ പുറത്താക്കൽ പ്രഖ്യാപനം 20 ന് നടത്തുന്നു എന്ന് മാത്രമേ ഉള്ളു’ എന്നാണ് കൗൺസിൽ നൽകുന്ന വിശദീകരണം.