പോത്തൻകോട്: കുളത്തൂപ്പുഴയിലെ ഫാമിൽ നിന്നും ഇറച്ചിക്കോഴിയുമായി വന്ന ലോറി പോത്തൻകോട് പൊലീസ് സ്റ്റേഷനു സമീപമുള്ള വളവിൽ റോഡിനു വശത്തെ സുരക്ഷയ്ക്കായുള്ള കരിങ്കൽ ഭിത്തിയിലിടിച്ച് മറിഞ്ഞു.
അപകടത്തിൽ ലോറിയിലുണ്ടായിരുന്ന നാലുപേരും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. അതേസമയം കോഴികളെ നിറച്ച ട്രേകൾ 50 അടി താഴ്ചയിലേക്ക് പതിച്ചു. ഇതിൽ നൂറ്റമ്പതോളം കോഴികൾ ചത്തതായാണ് വിവരം .
ഡ്രൈവർ കുളത്തൂപ്പുഴ സ്വദേശി നവനീത് ( 24 ), ചെങ്കോട്ട സ്വദേശി സദ്ദാം ഹുസൈൻ (24) ഇതര സംസ്ഥാന തൊഴിലാളി വിശ്വജിത്ത് റായ് (23), ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ പുലർച്ചെ 4.30 നാണ് സംഭവം. അതേസമയം ലോറി താഴേക്ക് പതിക്കാതെ റോഡിലേക്ക് നീങ്ങി നിന്നതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു .