0 Comments

 

തിരുവനന്തപുരം: അനന്തപുരി കാത്തിരുന്ന പുണ്യം നിറഞ്ഞ ആ ദീപക്കാഴ്ച ഇന്ന്. ശ്രീപത്മനാഭ സ്തുതികളുമായി എത്തുന്ന ഭക്തരുടെ മനസ്സിലും മിഴിയിലും അനുഗ്രഹ പ്രകാശമായി ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഇന്നു ലക്ഷദീപം. ഇതോടെ 56 ദിവസം നീണ്ടു നിന്ന മുറജപത്തിനും സമാപനമാകും.

ഇന്നു ലക്ഷദീപം ദർശിക്കാൻ സാധിക്കാത്തവർക്കായി നാളെയും മറ്റന്നാളും ദീപങ്ങൾ തെളിക്കുമെന്ന് എക്സിക്യൂട്ടീവ് ഓഫിസർ വി. രതീശൻ അറിയിച്ചു. ശീവേലി ദർശനത്തിനു മതിലകത്തു കാൽലക്ഷത്തോളം പേരെ ഉൾക്കൊള്ളിക്കും.

അതേസമയം നിലവിലെ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ക്ഷേത്ര പരിസരത്തും മറ്റുമായി കർശ്ശന സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്നും മാനേജർ ബി. ശ്രീകുമാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!