0 Comments

 

തെന്മല∙ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി കരിമ്പിന് ഇക്കുറി വില റെക്കോർഡിലേക്ക്. തമിഴ്നാട്ടിൽ 15 എണ്ണം അടങ്ങിയ കരിമ്പിന് 450 മുതൽ 500 രൂപവരെയാണ് വില. കഴിഞ്ഞവർഷം ഇത് 350 രൂപയായിരുന്നു. ഒരു കരിമ്പിന് 40 മുതൽ 50 വരെയും വിലയുണ്ട്.

നിലവിൽ ഒരു റേഷൻകാർഡിന് സർക്കാർ 2 അടി നീളമുള്ള കരിമ്പ് വിതരണം ചെയ്യുന്നുണ്ടെങ്കിലും കെട്ടുകണക്കിനുള്ള കരിമ്പിന് ആവശ്യക്കാർ ഏറെയാണ്. തേനി, മധുര, വേലൂർ, കരൂർ എന്നിവടങ്ങളിൽ നിന്നാണ് തമിഴ്നാടിന്റെ ഒട്ടുമിക്ക ഭാഗത്തേക്കും കരിമ്പെത്തുന്നത്. അതേസമയം തമിഴർക്ക് പൊങ്കലിന് കരിമ്പ് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്.

ഈ ദിനത്തിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മധുരത്തിനൊപ്പം കരിമ്പും വിതരണം ചെയ്യാറുണ്ട്. കേരളത്തിലെ ഓണത്തിന്റെ അതേ പ്രതീതിയാണ് തമിഴ്നാട്ടിലെ പൊങ്കലിനും. കരിമ്പും പനംകിഴങ്ങും കാർഷിക വിളകളുമാണ് പൂജയ്ക്കുള്ള സാമഗ്രികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!