0 Comments

 

ശബരിമല മകരവിളക്ക് ഇന്ന്. ഭക്തിയുടെ നിറവിൽ ശരണ മന്ത്രങ്ങളുമായി ആ ദിവ്യദർശനത്തിന് പർണശാലയൊരുക്കി കാത്തിരിക്കുകയാണ് അയ്യപ്പന്മാർ. പന്തളത്തു നിന്ന് ആഘോഷമായി കൊണ്ടുവരുന്ന തിരുവാഭരണം ചാർത്തി ഇന്ന് വൈകിട്ട് 6.30ന് ദീപാരാധന നടക്കും.

ഈ സമയത്ത് കിഴക്കൻ ചക്രവാളത്തിൽ മകര നക്ഷത്രം ഉദിക്കും. തുടർന്നു പൊന്നമ്പലമേട്ടിൽ കർപ്പൂര ജ്യോതിയും തെളിയും. ശേഷം നടതുറന്നു തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയെ കണ്ടു തൊഴാനും ജ്യോതി ദർശിച്ച് പുണ്യം നേടാനുമാണ് ഭക്തലക്ഷങ്ങൾ കാത്തിരിക്കുന്നത്.

പൊന്നമ്പലമേട് കാണാവുന്ന സ്ഥലങ്ങളിലെല്ലാം അയ്യപ്പന്മാർ പർണശാല കെട്ടിയിരിക്കുകയാണ്. പ്രധാന ചടങ്ങായ പമ്പവിളക്കും പമ്പാസദ്യയും നടത്തി പതിനായിരങ്ങൾ കൂടി എത്തിയതോടെ സന്നിധാനം നിറഞ്ഞു കവിഞ്ഞു

അതേസമയം അപകടങ്ങൾ ഒഴിവാക്കാൻ വലിയ സുരക്ഷാ മുൻകരുതൽ സന്നാഹങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. അതിനു പുറമേ സന്നിധാനത്ത് രണ്ട് പമ്പ, നിലയ്ക്കൽ ,പുല്ലുമേട് എന്നിവിടങ്ങളിൽ ഓരോ എസ്പിമാരുടെയും മേൽനോട്ടത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!