
തൃശ്ശൂര്‍: കൊറോണ സ്ഥിരീകരിച്ച മെഡിക്കല്‍ വിദ്യാർത്ഥിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി റിപ്പോർട്ട്. തല്ക്കാലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് വിദ്യാര്‍ത്ഥിനിയെ മാറ്റില്ല. കൊറോണ സംബന്ധിച്ച് എല്ലാ ജില്ലകളിലും ജാഗ്രത നിർദ്ദേശം നല്‍കിയിട്ടുണ്ട്. മാസ്കും അവശ്യ വസ്തുക്കളും ശേഖരിക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്. 1053 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മാസ്കും മറ്റ് അവശ്യ വസ്തുക്കളും ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഐഎംഎ അടക്കമുള്ള സംഘടനകളുടെ യോഗം വിളിച്ചുചേര്‍ക്കും. തൃശ്ശൂരില്‍ കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ യോഗവും ചേരും.