0 Comments

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിലെ തൊഴിലാളി തര്‍ക്കത്തില്‍ സിഐടിയുവിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള ഹൈക്കോടതി. സ​മ​രം അ​വ​ഗ​ണി​ച്ച് ജോ​ലി​ക്കെ​ത്തി​യ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കോ​ട​തി​യു​ടെ വി​മ​ർ​ശ​ന​മു​ണ്ടാ​യ​ത്.

ഇ​ങ്ങ​നെ​യാ​ണോ പ്ര​ശ്ന പ​രി​ഹാ​ര​മു​ണ്ടാ​ക്കേ​ണ്ട​തെ​ന്ന് ചോ​ദി​ച്ച കോ​ട​തി സി​ഐ​ടി​യു ഇ​ത്ത​ര​ത്തി​ല​ല്ല പെ​രു​മാ​റേ​ണ്ട​തെ​ന്നും ഓ​ർ​മി​പ്പി​ച്ചു. ജീ​വ​ന​ക്കാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​നി കോ​ട​തി പ​റ​ഞ്ഞി​ട്ട് മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ​താ​ൽ മ​തി​യെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

അതേസമയം, മധ്യസ്ഥ ചര്‍ച്ചകളുമായി മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്ന് സി​ഐ​ടി​യു കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. അക്രമസംഭവങ്ങളെ അപലപിക്കുന്നതായും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും സിഐടിയു കോടതിയില്‍ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *