0 Comments

തിരുവനന്തപുരം : സ്‌കൂള്‍ പ്രവൃത്തി ദിവസങ്ങളില്‍ ജില്ലയില്‍ ടിപ്പര്‍ ലോറികള്‍ ഓടിക്കുന്ന സമയക്രമത്തില്‍ താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ 10വരെയും വൈകിട്ട് മൂന്ന് മുതല്‍ 4.30 വരെയും ടിപ്പര്‍ ലോറികള്‍ ഓടിക്കാന്‍ പാടില്ല.

കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ടിപ്പര്‍, ജെ.സി.ബി ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെയും ക്വാറി ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *