0 Comments

 

തിരുവനന്തപുരം: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. വലിയവേളി സ്വദേശിയായ റീജൻ ഔസേപ്പാണ് മരിച്ചത്. ഇന്നലെയായിരുന്നു അപകടം.

കണ്ണന്തുറ കൊച്ചുപള്ളിക്ക് സമീപമാണ് അപകടം നടന്നത്. വീട്ടിലേക്ക് പോകുകയായിരുന്ന റീജന്റെ ബൈക്കിനെ അമിത വേഗത്തിലെത്തിയ മറ്റൊരു ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ റീജനെ സമീപത്തെ നഴ്സിംഗ് ഹോമിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *