0 Comments

 

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. മൂന്ന് വ്യത്യസ്ത യാത്രക്കാരിൽ നിന്നായി രണ്ട് കോടി ഇരുപത് ലക്ഷം രൂപ വിലവരുന്ന സ്വർണം കസ്റ്റംസ് പിടികൂടി.

മിശ്രിത രൂപത്തിൽ ശരീരത്തിനകത്ത് ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ച അബുദാബിയിൽ നിന്നെത്തിയ അരിമ്പ്ര സ്വദേശി അനൂപ്, അടിവസ്ത്രത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച താമരശ്ശേരി സ്വാദേശി ഷൈജു പുളിക്കലകത്ത്, അടിവാരം സ്വദേശി ആഷിഖ് പേട്ടയിൽ എന്നിവരിൽ നിന്നാണ് കസ്റ്റംസ് സ്വർണ്ണം കണ്ടെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *