
കൊല്ലം: ആറ്റിൽ മുങ്ങിമരിച്ച നിലയിൽ കാണപ്പെട്ട ആറുവയസുകാരി ദേവനന്ദയുടെ മരണത്തിൽ തുടർ അന്വേഷണത്തിനായി പ്രത്യേകസംഘത്തെ നിയോഗിച്ചു. നിലവിൽ മൃതദേഹം കിട്ടിയ സ്ഥലത്ത് കുട്ടി എത്തിയത്തിനു പിന്നിലെ ദുരൂഹതയാണ് അന്വേഷിക്കുക. അതേസമയം വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.
മൃതദേഹത്തിൽ പോറലോ മറ്റ് പാടുകളോ ഇല്ല. ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, കുട്ടിയുടെ രക്തക്കുഴലിലും ശ്വാസകോശത്തിലും ചെളിയും ജലവും കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ വീട്ടിൽ കളിച്ചുകൊണ്ടുനിന്നിരുന്ന ദേവനന്ദ എങ്ങനെയാണ് 200 മീറ്റർ അകലെയുള്ള ഇത്തിക്കരയാറിലേക്ക് എത്തിയെന്നതാണ് സംഭവത്തിൽ ഉയരുന്ന ദുരൂഹത. ഇതേത്തുടർന്നാണ് തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുന്നത്.