
ആലപ്പുഴ: കാര്‍ നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞ് അപകടം. ആലപ്പുഴയിൽ മാന്നാർ വീയപുരം റോഡിൽ മാന്നാർ പാവുക്കര പന്തലാറ്റും പടിയിലാണ് അപകടം. ഇന്നോവ കാർ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിയുകയായിരുന്നു.
അതേസമയം അപകടത്തില്‍ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പത്തനംതിട്ട സ്വദേശി ഷാരോകുമാർ ആയിരുന്നു കാർ ഓടിച്ചത്. പത്തനംതിട്ടയില്‍ നിന്നും ഹരിപ്പാട്ടേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്.