
തൃശൂര്‍: ദേശീയപാതയിൽ ചരക്ക് കയറ്റിവന്ന ലോറി ബൈക്കിലിടിച്ച് തമിഴ്നാട് സ്വദേശികളായ ദമ്പതികൾക്ക് ദാരുണാന്ത്യം. വലപ്പാട് സ്വകാര്യ അഗ്രോ ഫാമിലെ ജീവനക്കാരായ തമിഴ്നാട് സേലം സ്വദേശികളായ ഇളങ്കോവൻ (40) രമ്യ (35) എന്നിവരാണ് മരിച്ചത്. പുലർച്ചെയായിരുന്നു അപകടം.
കർണാടകയിൽ നിന്നും കൊച്ചിയിലേക്ക് സവാള കയറ്റിവന്ന ലോറി, നിയന്ത്രണം വിട്ട് ആദ്യം എതിരെ വന്ന സൈക്കിളിലും തുടർന്ന് ബൈക്കിലും ഇടിക്കുകയായിരുന്നു.
അതേസമയം ഗുരുതരമായി പരിക്കേറ്റ സൈക്കിൾ യാത്രികനായ ബംഗാൾ സ്വദേശിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പെലീസ് കേസെടുത്തു.