
തിരുവനന്തപുരം: സംസ്ഥാന പോലീസിനെതിരെ രൂക്ഷമായ അഴിമതി ആരോപണമുയർന്ന പശ്ചാത്തലത്തിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
നിലവിൽ ട്രാഫിക് പിഴ പിരിക്കുന്നതിനുള്ള കരാര്‍, സിഎജി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച ഹൈക്കോടതിൽ റിട്ട് ഹര്‍ജി നല്‍കാനാണ് ചെന്നിത്തലയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് നിയമ വിദഗ്ദ്ധരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതായും വിവരമുണ്ട്.
പോലീസ് വകുപ്പും ഡിജിപിയും അടക്കം സംശയത്തിന്റെ പരിധിയിൽ നില്ക്കുന്ന കേസ് അന്വേഷിക്കാന്‍ സിബിഐ അന്വേഷണം ചെന്നിത്തല ആവശ്യപ്പെടാനുമാണ് സാധ്യത.