0 Comments

 

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തുടരുന്ന സാക്ഷിവിസ്താരത്തിന് ഹാജരാകാത്തതിനാല്‍ നടന്‍ കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. അതേസമയം ഇന്നലെ സാക്ഷി വിസ്താരത്തിന് ഹാജരാകാൻ കുഞ്ചാക്കോ ബോബന് സമൻസ് നൽകിയിരുന്നു.

എന്നാൽ താരം സമൻസ് കൈപ്പറ്റുകയോ അവധി അപേക്ഷ നൽകുകയോ ചെയ്തില്ല. ഇതിനെ തുടർന്നാണ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. അതേസമയം നടി മഞ്ജു വാര്യരുടെ സാക്ഷിവിസ്താരം കഴിഞ്ഞ ദിവസം നടന്നിരുന്നു.

നിലവിൽ കേസിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്‍റെ പൂര്‍ണ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്ന് കോടതി നിര്‍ദേശം നല്‍കി. എന്നാൽ താന്‍ ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കും മറുപടിയില്ലെന്ന് കാണിച്ച് ദിലീപ് പുതിയ ഹരജി നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *