0 Comments

 

പാലക്കാട്: പ്രകോപനപരമായ പോസ്റ്റർ ഒട്ടിച്ചതിന് എസ് എഫ് ഐ നേതാക്കൾക്കെതിരെ പൊലീസ് കേസ്. മലമ്പുഴ ഐ ടി ഐയിലെ എസ്എഫ്ഐ യൂണിറ്റ് കമ്മറ്റി സെക്രട്ടറി സുജിത്, പ്രസിഡണ്ട് ജിതിൻ ഉൾപ്പടെയുള്ള യൂണിറ്റ് ഭാരവാഹികൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ക്യാമ്പസിനുള്ളിൽ കലാപം ഉണ്ടാക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ പോസ്റ്റർ ഒട്ടിച്ചുവെന്ന എബിവിപിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ‘ദേശീയ പ്രതിജ്ഞയെ വികൃതമാക്കി ചിത്രീകരിച്ച് പ്രകോപനത്തിന് ശ്രമിച്ചു’വെന്നാണ് പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!