
സംസ്ഥാനത്ത് കൊറോണ വൈറസ് ഭീതി ഒഴിഞ്ഞെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. എന്നാൽ ലോകരാഷ്ട്രങ്ങളില്‍ നിലവിൽ കൊറോണ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
‘കൊറോണ മുക്തം’ എന്ന പ്രഖ്യാപനം നടത്താത്തത് ഇത് കൊണ്ടാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം ‘കൊച്ചിയില്‍ ചികിത്സയിലുണ്ടായിരുന്ന യുവാവിന്റെ മരണം കൊറോണ മൂലമല്ലന്നും ആദ്യ പരിശോധന ഫലത്തില്‍ കൊറോണയല്ലെന്ന് വ്യക്തമായിരുന്നു. വിശദ പരിശോധനക്കായി ആന്തരീക സ്രവങ്ങള്‍ വീണ്ടും അയച്ചിട്ടുണ്ടെ,ന്നും ആരോഗ്യമന്ത്രി മാധ്യമനകളോട് വിശദീകരിച്ചു .