
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വീണ്ടും കോടതിയിൽ ഹര്‍ജി നല്കി. കേസിലെ നിർണ്ണയകാ തെളിവായ ദൃശ്യങ്ങൾ കേന്ദ്രലാബില്‍ പരിശോധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് ചൂണ്ടികാണിച്ചാണ് ഹര്‍ജി. അതേസമയം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശം നല്കി.
നിലവിൽ ലഭിച്ച ഫോറന്‍സിക് റിപ്പോര്‍ട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദിലീപ് വീണ്ടും ഹര്‍ജി നല്‍കിയിരിക്കുന്നത്. ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയമുന്നയിച്ചാണ് ഹര്‍ജി. മൂന്നുചോദ്യങ്ങള്‍ക്ക് കൂടി മറുപടി കിട്ടാനുണ്ടെന്നാണ് ദിലീപ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.
ഹര്‍ജി കോടതി അംഗീകരിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രോസിക്യൂഷന്റെ വാദം കേള്‍ക്കാതെയാണ് കോടതി ഉത്തരവ് നല്‍കിയത് എന്ന അതൃപ്തിയാണ് പ്രോസിക്യൂഷന് കോടതിയിൽ പ്രകടിപ്പിച്ച്.