
ലൈഫ് മിഷൻ പദ്ധതിയിലൂടെ പൂർത്തിയാക്കിയ രണ്ട് ലക്ഷം വീടുകളിലൊന്നിന്റെ താക്കോൽ ദാനം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. തിരുവനന്തപുരം ഏണിക്കര സ്വദേശി ചന്ദ്രനും കുടുംബത്തിനുമാണ് വീട് കൈമാറിയത്. അതേസമയം പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകീട്ട് പുത്തരിക്കണ്ടം മൈതാനത്ത് നടക്കും.
ജന്മനാ കാലിന് വൈകല്യമുള്ള ചന്ദ്രൻ ലോട്ടറി വിൽപനകാരനാണ്. ലൈഫ് മിഷൻ പദ്ധതിയിൽ ലഭിച്ച ആറ് ലക്ഷം രൂപയും സ്വന്തം സമ്പാദ്യമായിരുന്ന ഒന്നരലക്ഷം രൂപയും ഉപയോഗിച്ചാണ് വീട് പൂർത്തിയാക്കിയത്.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, എ സി മൊയ്തീൻ എന്നിവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി വീടിന്റെ താക്കോൽ ചന്ദ്രന് കൈമാറി. ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടമാണ് പൂർത്തിയായത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം 2,14,000 വീടുകള്‍ പൂര്‍ത്തിയാക്കി.