
സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന് പ്രഖ്യാപനം തട്ടിപ്പാണെന്ന് യുഡിഎഫ് നേതൃത്വം. ‘ഇല്ലാത്ത കാര്യത്തിന്റെ പേരില്‍ സര്‍ക്കാര്‍ മേനി നടിക്കുകയാണെ’ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അതേസമയം തിരുവനന്തപുരം നഗരസഭക്ക് മുന്നില്‍ യുഡിഎഫ് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.
‘ലൈഫ് മിഷന്റെ കീഴില്‍ രണ്ട് ലക്ഷം വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചുവെന്ന സര്‍ക്കാര്‍ അവകാശവാദം കളളമാണെന്ന് യുഡിഎഫ്. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് തുടങ്ങി നിസ്സാര പണികള്‍ മാത്രം ബാക്കിയായിരുന്ന 52000 വീടുകളും ചേര്‍ത്താണ് സര്‍ക്കാര്‍ കണക്കെ’ന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
എന്നാൽ പദ്ധതിയിലേക്ക് അപേക്ഷിച്ചിട്ടും വീട് കിട്ടാത്തവരെ ഒരുമിച്ചു കൂട്ടിയാണ് കോര്പറേഷന് മുന്നില്‍ ഇന്ന് യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചത്.