
സംസ്ഥാന ഭാരവാഹി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന ബിജെപിയിൽ വിഭാഗീയത രൂക്ഷമാകുന്നു. അതേസമയം പാർട്ടി പുനഃസംഘടനയിൽ തങ്ങളുടെ പ്രതിനിധികളെ മാത്രം ഉൾപ്പെടുത്താനുള്ള മുരളീധരപക്ഷത്തിന്റെ നീക്കമാണ് പുതിയ പ്രതിസന്ധിക്ക് കാരണമായത്.
മുതിർന്ന നേതാക്കളായ എം ടി രമേശ്, എ.എൻ രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയവരെല്ലാം ഇടഞ്ഞു തന്നെ നിൽക്കുകയാണ്. മാർച്ച് നാലിനകം ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് നീക്കം.
ജനറൽ സെക്രട്ടറി, സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങി പാർട്ടിയെ ചലിപ്പിക്കേണ്ട പദവികളിലെല്ലാം മുരളീധരപക്ഷ നേതാക്കളാണ് പരിഗണനയിലുള്ളത്. ജനറൽ സെക്രട്ടറി പട്ടികയിൽ സി.കൃഷ്ണകുമാർ, രഘുനാഥ്, എ.നാഗേഷ്, എം.എസ്.കുമാർ, ബി.ഗോപാലകൃഷ്ണൻ, പി.സുധീർ തുടങ്ങിയവരാണുള്ളത്.