
സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്ന് മിൽമ ചെയർമാൻ പിഎ ബാലൻ മാസ്റ്റർ. അതേസമയം ക്ഷീര കർഷകരുടെ പ്രതിസന്ധി മറികടക്കാൻ വില വർധനവല്ലാതെ മറ്റ് വഴികളുണ്ടോയെന്നു തിരുവനന്തപുരത്ത് ചേരുന്ന ബോർഡ് യോഗം പരിശോധിക്കുമെന്നും ബാലൻ മാസ്റ്റർ വ്യക്തമാക്കി.
എന്നാൽ നിലവിൽ മേഖല വിടാനൊരുങ്ങുന്ന ക്ഷീര കർഷകരെ പിടിച്ചുനിർത്താൻ പാൽ വില വർധനവല്ലാതെ മറ്റ് പോംവഴിയില്ലെന്നും എറണാകുളം, തിരുവനന്തപുരം മേഖലകൾ ബോർഡ് യോഗത്തിൽ നിർദേശം മുന്നോട്ട് വയ്ക്കുമെന്നും ബാലൻ മാസ്റ്റർ പറഞ്ഞു.
നിലവിൽ ലിറ്ററിന് 6 രൂപ വരെ വർധിപ്പിക്കണമെന്നാണ് നിർദേശം. ബോർഡ് യോഗത്തിന് ശേഷം മിൽമ ക്ഷീരവികസന മന്ത്രിയുമായി വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.