0 Comments

ബി.ജെ.പി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. മുതിര്‍ന്ന നേതാക്കളായ ശോ​ഭ സു​രേ​ന്ദ്ര​ൻ, എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി നി​യ​മി​ച്ചു. എം.​ടി.​ര​മേ​ശി​ന് മു​ൻ​പ് വ​ഹി​ച്ചി​രു​ന്ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ദ​വി ത​ന്നെ​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നിലവില്‍ പാര്‍ട്ടി വക്താവായിരുന്ന ജെആര്‍ പത്മകുമാറിനെ ട്രഷററായി മാറ്റി നിയമിച്ചു.

10 വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രും നാ​ല് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രു​മാ​ണ് പു​തി​യ പ​ട്ടി​ക​യി​ൽ സ്ഥാ​നം പി​ടി​ച്ച​ത്. എപി അബ്‍ദുള്ളക്കുട്ടി, ജി രാമന്‍ നായര്‍ എന്നിവര്‍ വൈസ് പ്രസിഡന്‍റുമാരായി തുടരും. കെഎസ് രാധാകൃഷ്‍ണന്‍, സദാനന്ദന്‍ മാസ്റ്റര്‍, ജെ.പ്രമീളാദേവി, എം.എസ്.സമ്പൂര്‍ണ്ണ,വിടി രമ, വിവി രാജന്‍ എന്നിവരാണ് മറ്റു പ്രസിഡന്‍റുമാര്‍.

എംടി രമേശിനെ കൂടാതെ ജോര്‍ജ് കുര്യന്‍, പാലക്കാട്ടെ പ്രമുഖ നേതാവ് സി.കൃഷ്‍ണകുമാര്‍, പി.സുധീര്‍ എന്നിവരേയും ജനറല്‍ സെക്രട്ടറിമാരായി നിയമിച്ചിട്ടുണ്ട്. . ബിജെപി ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടതോടെ ജോര്‍ജ് കുര്യന്‍ നിലവില്‍ വഹിക്കുന്ന ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗത്വം രാജിവയ്ക്കും. ബി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, എം.​എ​സ്.​കു​മാ​ർ, സ​ന്ദീ​പ് വാ​ര്യ​ർ എ​ന്നി​വ​രെ പാ​ർ​ട്ടി​യു​ടെ വ​ക്താ​ക്ക​ളാ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രനാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *